ഇതോ മാധ്യമ ധർമം?

ഹന്ന മുഹമ്മദ്‌

2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

ഇസ്‌ലാമിലെ പെണ്ണിന്റെ അവകാശങ്ങളറിയാതെ,
അവൾക്കു നൽകിയ പദവികളറിയാതെ,
സമുദായത്തിനെതിരെ
വാക്കുകൾ കൊണ്ട് അമ്മാനമാടിയാൽ
അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ
ആളുണ്ടാകുമെന്നു കരുതുന്നു നവ ലിബറൽ മാധ്യമ വക്താക്കൾ!

അറിവുള്ള പെണ്ണ് 'അൽ ഹറാമോ?'
ഇസ്‌ലാമിലെ പെണ്ണ് 'ഹറാം പിറപ്പോ?'
'കള്ളും കഞ്ചാവും സുന്നത്തോ?'
ചോദ്യ ശരങ്ങളിലുള്ളത്
കൊടും വിഷം പുരട്ടിയ
വർഗീയത മാത്രം!

ഉടുതുണിയില്ലാതെ നടന്നാൽ അതു സ്വാതന്ത്ര്യം!
മറച്ചു നടന്നാൽ അതു പാരതന്ത്ര്യം!
അന്യായം പറയുന്നത് അവകാശം!
ന്യായം പറയുന്നതോ അപമാനിക്കൽ!

ആടിനെ പട്ടിയാക്കുന്ന ലിബറൽ നയങ്ങൾ
അവർക്കു വേണ്ടി അവർ കുഴിക്കുന്ന
കുഴിയാണെന്നതു യാഥാർഥ്യം;
തിരിച്ചറിയാൻ
വൈകുമെന്നു മാത്രം.