ഉമ്മ
നിഹ്ല ബിൻത് സൈൻ
(സലഫി മദ്റസ ചമൽ class 6)
2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

ഉമ്മ എൻ്റെ ഉമ്മ
എൻ്റെ സ്വന്തം ഉമ്മ
സ്നേഹമുള്ള ഉമ്മ
നന്മയുള്ള ഉമ്മ.
നല്ല വാക്കു ചൊല്ലി
നേർവഴികൾ കാട്ടി
നന്മകൾ പകർന്നു
എൻ്റെ സ്വന്തം ഉമ്മ.
എൻ്റെ നന്മ കാണാൻ, എന്നുയർച്ച
കാണാൻ റബ്ബിനോടിരക്കും എന്നുമെന്നുമുമ്മ...
ഉമ്മയോട് നമ്മൾ നല്ലപോലെ നിന്നാൽ
നാളെ സ്വർഗലോകം നൽകിടുമെ റബ്ബ്...

