മരണം
മൈമൂന ചീക്കിലോട്
2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

മരണമെന്ന യാത്ര
സുഖമായിത്തീരുവാൻ
ജീവിത യാത്രയിൽ റബ്ബിനെ ഭയക്കണം.
ദാനമായ് ധർമമായ്
നന്മയാൽ മുന്നേറണം
സൽപ്രവർത്തനങ്ങളാൽ
ഇവിടെ തിരികൊളുത്തണം.
അഹന്ത നാം വെടിയണം,
നന്മ വിതറി നീങ്ങണം,
സ്വർഗലോകമണയുവാൻ
നന്മയിൽ മുന്നേറണം.
നിഷ്കളങ്ക ജീവിതം
തീർത്തിടുന്ന മർത്യന്
മരണമെന്നതിഥിയെ
വെറുക്കയില്ലൊരിക്കലും.

