ഇസ്ലാമും സ്ത്രീയും: യാഥാർത്ഥ്യവും വ്യാജ പ്രചരണങ്ങളും
ഹുസ്ന മലോറം
2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

ഇസ്ലാമും ഇസ്ലാമിലെ സ്ത്രീകളും ഇന്ന് ഏതു കോണിലും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പൊതുവേദികളിലും ഇത്തരം ചർച്ചകൾ പലപ്പോഴും കൃത്യമായ പഠനത്തിന്റെയോ അറിവിന്റെയോ അടിസ്ഥാനത്തിലല്ല നടക്കുന്നത്. ഇസ്ലാമിനെക്കുറിച്ചു തീർത്തും തെറ്റായ ധാരണകൾ മനസ്സിൽ വെച്ചുകൊണ്ട്,അതാണ് യഥാർഥ ഇസ്ലാമിക ആദർശമെന്നു പൊതു ജനമധ്യത്തിൽ വിളമ്പി അബദ്ധങ്ങൾ പ്രചരിപ്പിക്കാൻ ചിലർ മടികാണിക്കുന്നില്ല.
മതനിയമങ്ങളെയും വിശുദ്ധ ഖുർആൻ സൂക്തങ്ങളെയും സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത്, ദുർവ്യാഖ്യാനം ചെയ്ത് ആളുകൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ് പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ആത്യന്തികമായ ഫലം സമൂഹത്തിൽ വളർന്നു വരുന്ന ഇസ്ലാമോഫോബിയയുടെ വ്യാപനമാണ്. മാരകവിഷം പോലെ മനുഷ്യ മനസ്സുകളിലേക്ക് ഇസ്ലാമോഫോബിയ കുത്തിവെക്കപ്പെടുന്നത് കാണാതിരുന്നു കൂടാ.
സ്ത്രീ സ്വാതന്ത്ര്യവും ഇസ്ലാമിക നിലപാടും
ഇസ്ലാം സ്ത്രീക്കു നൽകിയ അവകാശങ്ങളെയും പരിഗണനകളെയും പൂർണമായി മറച്ചുവെച്ചാണു പലപ്പോഴും വിമർശനങ്ങൾ ഉന്നയിക്കപ്പെടാറുള്ളത്. ഇസ്ലാമിന്റെ വരവിനു മുമ്പ് പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന, സ്ത്രീക്ക് യാതൊരു വ്യക്തിത്വവും കൽപിക്കാതിരുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇസ്ലാം അവർക്ക് അവരുടെ അവകാശങ്ങൾ വകവെച്ചു കൊടുത്തു.
ആത്മീയവും വ്യക്തിപരവുമായ അവകാശങ്ങൾ അതിൽ പ്രധാനമാണ്. സത്യവിശ്വാസത്തിനും സൽകർമങ്ങൾക്കും ആൺ-പെൺ വ്യത്യാസമില്ലാതെ, തുല്യ പ്രതിഫലവും സ്ഥാനവുമാണുള്ളതെന്ന് ഇസ്ലാം വ്യക്തമാക്കുന്നു.
സ്വത്തവകാശം
സ്ത്രീക്ക് സ്വത്തവകാശവും സ്വന്തമായി ധനം സമ്പാദിക്കാനും ചെലവഴിക്കാനുമുള്ള അവകാശവും ഇസ്ലാം നൽകി.
വിജ്ഞാന സമ്പാദനം
അറിവു നേടൽ ഓരോ മുസ്ലിമിനും (ആണിനും പെണ്ണിനും) നിർബന്ധമാണെന്നു പ്രവാചകൻ പഠിപ്പിച്ചു.
പദവികൾ
ഉമ്മയായും മകളായും ഭാര്യയായും സഹോദരിയായും മാറുന്ന ഓരോ ഘട്ടത്തിലും അതിനുസരിച്ചുള്ള കടമകളും അവകാശങ്ങളും പദവിയും സംരക്ഷണവും ഇസ്ലാമിക നിയമ സംഹിത ഉറപ്പുനൽകുന്നുണ്ട്.
വ്യാജപ്രചാരണങ്ങളെ എങ്ങനെ ചെറുക്കാം?
ഇസ്ലാമോഫോബിയയുടെ ഭാഗമായി നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ആദ്യം വേണ്ടത് മതത്തിലുള്ള അറിവാണ്. അതിന് വായനയും പoനവും അനിവാര്യമാണ്.
വിമർശകരുടെ വാക്കുകളിൽ നിന്ന് ഇസ്ലാമിനെ മനസ്സിലാക്കുന്നതിന് പകരം വിശുദ്ധ ഖുർആനും പ്രവാചക അധ്യാപനങ്ങളും നേരിട്ട് പഠിക്കാൻ തയ്യാറാവണം.
ആശയപ്രചാരണം സോഷ്യൽ മീഡിയയിലൂടെ
തെറ്റിദ്ധാരണകൾ തിരുത്താനും ഇസ്ലാമിന്റെ മാനവികവും കാരുണ്യപൂർണവുമായ വശങ്ങൾ പൊതുസമൂഹത്തിനു മുന്നിലെത്തിക്കാനും ഡിജിറ്റൽ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുക.
ആരോഗ്യമുള്ള സംവാദങ്ങൾ
വർഗീയതയോ വിദ്വേഷമോ ഇല്ലാതെ വസ്തുതാപരമായ കാര്യങ്ങൾ മുൻനിർത്തി സഹജീവികളോട് ആശയവിനിമയം നടത്തുക.
ഇസ്ലാമിലെ നിയമങ്ങൾ സ്ത്രീയെ അടിച്ചമർത്താനല്ല, മറിച്ച് അവളുടെ അന്തസ്സും സുരക്ഷയും വ്യക്തിത്വവും സംരക്ഷിക്കാനാണ് നിലകൊള്ളുന്നത്.

